ഭാര്യക്ക് പിറകെ ഭര്‍ത്താവും ജീവനൊടുക്കി

നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ മകന്‍ മണികണ്ഠന്‍ (39)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്.

Update: 2021-11-26 04:02 GMT

താനൂര്‍: ഭാര്യ ആത്മഹത്യ ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞ് ഭര്‍ത്താവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ മകന്‍ മണികണ്ഠന്‍ (39)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്. ഭാര്യ ഗീതു തിരൂര്‍ പൂക്കയിലെ സ്വന്തം വസതിയില്‍ വെച്ച് രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് തൂങ്ങിമരിച്ചിരുന്നു.

മണികണ്ഠന്‍ ആശാരിയായി ജോലി ചെയ്യുകയായിരുന്നു. മാതാവ് തങ്കമാളു. മക്കള്‍: ശ്രീനന്ദന, ആഗ് നേയ്. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.


Tags:    

Similar News