സുപ്രിംകോടതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിലെ ഭര്‍ത്താവ് മരിച്ചു
ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് സുപ്രിംകോടതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭര്‍ത്താവ് മരിച്ചു. ഓഗസ്റ്റ് 16നാണ് ദമ്പതികള്‍ സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയും യുവാവും രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം, യുവാവിന്റെ നില വഷളായി, ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ബിഎസ്പി എം പി അതുല്‍ റായ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചത്. എം പിയെ പൊലീസ് സഹായിക്കുന്നു എന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.