ബാബ രാംദേവിനെ പകര്‍ച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ
നടപടിയെടുക്കുന്നില്ലെങ്കില്‍ രാംദേവിന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ പറഞ്ഞു.
ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബ രാംദേവിനെ പകര്‍ച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടു. അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ഐ.എം.എ വാര്‍ത്താകുറിപ്പില്‍ ആവശ്യമുന്നയിച്ചു.
രാംദേവ് അലോപ്പതിക്കെതിരെ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടത്. നടപടിയെടുക്കുന്നില്ലെങ്കില്‍ രാംദേവിന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ പറഞ്ഞു.