പുതിയ പാസ്‌പോര്‍ട്ടിന് കാലാവധിക്കു മുന്‍പ് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി
താമസാനുമതി കാലാഹരണപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന യാത്രാ തീയ്യതിക്ക് രണ്ട് മാസം മുമ്പോ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കേണ്ടതാണ്.
കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ മുന്‍ കൂട്ടി സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.പാസ്‌പോര്‍ട്ട് ലഭിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് ഇത്. അപേക്ഷകളില്‍
കാലതാമസം വരാതെ പുതിയ പാസ്‌പോര്‍ട്ടുകള്‍ വേഗത്തില്‍ നല്‍കാനാണ് എംബസി ശ്രമിക്കുന്നത്. താമസാനുമതി കാലാഹരണപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന യാത്രാ തീയ്യതിക്ക് രണ്ട് മാസം മുമ്പോ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കേണ്ടതാണ്. ചില വിഭാഗത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് നിര്‍ബന്ധിത പോലീസ് പരിശോധന ആവശ്യമാണ്.
ഇതിനാല്‍ ഇന്ത്യയിലെ പ്രാദേശിക അധികാരികളുമായുള്ള ആശയവിനിമയം നടത്തേണ്ടതിന് അധിക സമയം ആവശ്യമാണ്. ഇക്കാരണത്താലാണ് അപേക്ഷകള്‍ നേരത്തെ തന്നെ സമര്‍പ്പിക്കണമെന്ന് എംബസി ആവശ്യപ്പെടുന്നത്.