മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലയാളം വിഭാഗം ഹൂറ നൂഫ് ഗാര്‍ഡനില്‍ പേരെന്റ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഇലക്ട്രോണിക്‌സ് യുഗത്തില്‍ തന്നിലേക്ക് മാത്രം ചുരുങ്ങി കൊണ്ടിരിക്കുന്ന പുതുതലമുറയെ സമൂഹത്തിനു ഉപകാരപ്പെടുന്നതരത്തില്‍ കൈപിടിച്ചു ഉയര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് വലുതാണെന്നും നിര്‍ബന്ധബുദ്ധിയോടയല്ലാതെ കാര്യങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമേ സാമൂഹിക ഉത്തരവാദിത്വമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ക്ലാസ് നയിച്ച മോട്ടിവേഷന്‍ സ്പീക്കറും കൗണ്‌സിലിംഗ് രംഗത്തെ പ്രമുഖയുമായ അമൃത രവി പറഞ്ഞു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പേരന്റസ് മീറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫയര്‍ കണ്‍വീനര്‍ യൂസഫ് അലി സ്വാഗതവും വനിതാ വിഭാഗം പി ആര്‍ കോര്‍ഡിനേറ്റര്‍ സൗമി ശംജീര്‍ നന്ദിയും പറഞ്ഞു.