ഒന്നില്‍ക്കൂടുതല്‍ വോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; ക്രമക്കേട് കൂടുതല്‍ കണ്ണൂരില്‍

Update: 2021-03-19 01:34 GMT

തിരുവനന്തപുരം: ഒന്നില്‍ക്കൂടുതല്‍ വോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് കൈമാറി. 2021 ജനുവരി 20ാം തിയ്യതി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 9 ജില്ലകളിലെ പത്ത് മണ്ഡലങ്ങളിലെ ഒന്നില്‍ കൂടുതല്‍ വോട്ടുള്ളവരുടെ പട്ടികയാണ് കൈമാറിയിട്ടുള്ളത്. 

കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പത്ത് നിയോജകമണ്ഡലങ്ങളിലാണ് നിലവില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.

കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടുളളത്. 4,544 എണ്ണം. കണ്ണൂര്‍, കൂത്തുപറമ്പ്, കല്‍പ്പറ്റ, തവനൂര്‍, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂര്‍, ഉടുംബംചോല, വൈക്കം, അടൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ തവനൂരാണ് പ്രശ്‌നം ഗുരുതരമായിട്ടുള്ളത്. വിവരമനുസരിച്ച് തവനൂരില്‍ 4,395 പേര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വോട്ടുണ്ട്. കൂത്തുപറമ്പ് 2,795, കണ്ണൂര്‍ 1,743, കല്‍പ്പറ്റ 1,795, ചാലക്കുടി 2,063, പെരുമ്പാവൂര്‍ 2,286, ഉടുമ്പന്‍ചോല 1,168, വൈക്കം 1,605, അടൂര്‍ 1,283 എന്നീ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ വോട്ടുണ്ടെങ്കില്‍ ഒന്ന് ഒഴിവാക്കി മറ്റെല്ലാം മരവിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഒന്നില്‍ കൂടുതല്‍ വോട്ടുള്ളവരെ കണ്ടെത്തി വോട്ടര്‍പട്ടിക പുതുക്കാന്‍ ഇപ്പോള്‍ കഴിയില്ല. അത് സമയമെടുക്കുന്ന പ്രക്രിയയാതിനാല്‍ ഇനി കഴിയാവുന്നത് ബൂത്ത് തലത്തില്‍ പട്ടിക തയ്യാറാക്കി പ്രിസൈഡിങ് ഓഫിസര്‍ക്ക് നല്‍കും. എന്നാല്‍ അത്തരത്തില്‍ വോട്ട് ചെയ്തയാള്‍ക്കെതിരേ നടപടിയെടുക്കുമെങ്കിലും പ്രിസൈഡിങ് ഓഫിസര്‍ക്കെതിരേ നടപിടയുണ്ടാവില്ല.

വോട്ട് ചേര്‍ക്കുമ്പോഴുള്ള സാങ്കേതിക പ്രശ്‌നമാണ് മിക്കവാറും കേസുകളലെ ഒന്നില്‍ കൂടുതല്‍ വോട്ടുണ്ടാകാന്‍ കാരണം. എന്നാല്‍ ചില കേസില്‍ വോട്ടര്‍ അറിയാതെത്തന്നെ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ വോട്ട് ലഭിക്കാം.

Tags:    

Similar News