കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ക്ക് പണം നല്‍കുന്നത് നിരോധിക്കുന്ന ബില്ല് ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങളുടെ നിര്‍മാണം, വിതരണം തുടങ്ങി അതുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിനും പണം നല്‍കുന്നത് നിരോധിക്കുന്ന ബില്ല് ലോക് സഭ പാസാക്കി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വാദങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷമാണ് ലോക്‌സഭ ബില്ല് പാസാക്കിയത്.
ഇപ്പോഴത്തെ നിയമത്തിലുള്ള ചില പോരായ്മകള്‍ ഇപ്പോഴത്തെ ബില്ല് നികത്തുമെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതയുമായി ബന്ധപ്പെട്ടാണ് പുതിയ ബില്ലിന് രൂപം നല്‍കിയിട്ടുള്ളത്.
യുഎന്‍ സുരക്ഷാസമിതി ഇത്തരത്തിലുള്ള നീക്കം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
2005ലെ നിയമം ഭേദഗതിചെയ്താണ് പുതിയ ബില്ല് പാസ്സാക്കിയത്.
ബില്ലനുസരിച്ച് ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും പണം ചെലവഴിക്കുന്നതിന് നിരോധനമുണ്ട്.