മണിപ്പൂര്‍ കലാപം ഇനിയും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല; ഡല്‍ഹിയില്‍ പ്രാര്‍ത്ഥനാ സമരം
ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ പ്രാര്‍ത്ഥനാ സമരം നടത്തി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ പ്രാര്‍ത്ഥനാ സമരം നടത്തി. ജന്ദര്‍മന്ദറിലായിരുന്നു സമരം. ആര്‍ച്ച് ബിഷപ് അനില്‍ കുട്ടോ സമരം ഉദ്ഘാടനം ചെയ്തു. അഞ്ഞൂറ് ദിവസം കഴിഞ്ഞിട്ടും മണിപ്പൂരിലെ അക്രമം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ഇങ്ങനെ ഒരു പരിപാടിയിലേകേക് വരാനുള്ള കാരണമെന്ന് ആര്‍ച്ച് ബിഷപ് അനില്‍ കുട്ടോ പറഞ്ഞു. ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സഭകള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി തലസ്ഥാന നഗരിയിലെ 74 സഭകളാണ് സമരത്തില്‍ പങ്കെടുക്കാനെത്തിയത്.