ഡല്‍ഹിയില്‍ കൂട്ടകൊലപാതകം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കുത്തേറ്റ് മരിച്ചു

Update: 2024-12-04 11:25 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കുത്തേറ്റ് മരിച്ചു. സൗത്ത് ഡല്‍ഹിയിലെ നെബ് സരായിയില്‍ ആണ് സംഭവം. സൗത്ത് ഡല്‍ഹി സ്വദേശി രാജേഷ് (53), ഭാര്യ കോമള്‍ (47), മകള്‍ കവിത (23) എന്നിവരാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ തിരിച്ച് വീട്ടിലെത്തിയെപോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൂവരെയും കാണുന്നത്. ഉടന്‍ തന്നെ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നു ഇന്നെന്നും ആശംസകള്‍ അറിയിച്ച ശേഷം രാവിലെ താന്‍ നടക്കാന്‍ പോയതാണെന്നും അര്‍ജുന്‍ പറയുന്നു. വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് അര്‍ജുന്‍ നടക്കാനിറങ്ങിയത്. അതു കൊണ്ടു തന്നെ പ്രതി ബാല്‍ക്കണി വഴിയാകാം വന്നതെന്ന നിഗമനത്തിലാണ് പോലിസ്.

സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. വീട്ടില്‍ മോഷണമോ മറ്റോ നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Tags:    

Similar News