ന്യൂനപക്ഷ കമ്മീഷന് 2019-20 കാലയളവില്‍ ലഭിച്ചത് 1,670 പരാതികള്‍; കൂടുതലും നല്‍കിയത് യുപി മുസ് ലിംകള്‍

Update: 2021-10-02 09:37 GMT

ന്യൂഡല്‍ഹി: 2019-20 വര്‍ഷത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് ലഭിച്ചത് 1,670 പരാതികളാണെന്ന് കമ്മീഷന്റെ വാര്‍ഷക റിപോര്‍ട്ട്.

ഏപ്രില്‍ 1, 2019 മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള റിപോര്‍ട്ടാണ് പുറത്തുവിട്ടിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്, 816. ഡല്‍ഹിയില്‍ നിന്ന് 146 പരാതികളും ലഭിച്ചു.

മഹാരാഷ്ട്ര 89, ഹരിയാന 64, ഹരിയാന 57, മധ്യപ്രദേശ് 52, കേരളം 43, അസം 24, ബീഹാര്‍ 27 എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്.

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, ലക്ഷദ്വീപ്, ഗോവ, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരോ പരാതികള്‍ ലഭിച്ചു.

പരാതികളില്‍ ക്രമസമാധാനം, സാമ്പത്തിക പ്രശ്‌നം, മതം ആചരിക്കാനുള്ള അവകാശം എന്നിവ ഉല്‍പ്പെടുന്നു.

ആകെ പരാതികളില്‍ 1,019എണ്ണം ക്രമസമാധാനപ്രശ്‌നമാണ്. 615 എണ്ണം ഈ ഇനത്തില്‍ യുപിയില്‍ നിന്ന് മാത്രം വന്നിട്ടുണ്ട്.

1670 പരാതികളില്‍ മുസ് ലിം സമുദായത്തില്‍ നിന്ന് 1,232 എണ്ണം ലഭിച്ചു. ക്രിസ്യാനികളില്‍ നിന്ന് 129, സിഖുകാരില്‍ നിന്ന് 106 എന്നിങ്ങനെയാണ് മറ്റുള്ളവ.

പരാതിക്കാരില്‍ 1232 എണ്ണവും മുസ് ലിംകളാണ് നല്‍കിയത്. അതില്‍ 728 എണ്ണവും യുപിയില്‍ നിന്നാണ്. 101 എണ്ണം ഡല്‍ഹിയില്‍ നിന്നും ലഭിച്ചു. ഇതില്‍ 86 എണ്ണം ക്രമസമാധാനപ്രശ്‌നമാണ്.

ബൗദ്ധരില്‍ നിന്ന് 43 പരാതികള്‍ ലഭിച്ചു. പാര്‍സി 5, ജൈന 51, 104 മറ്റ് സമുദായങ്ങള്‍ എന്നിങ്ങനെയും പരാതികള്‍ ലഭിച്ചു. 

Tags:    

Similar News