ബീഹാറില്‍ കൊവിഡ് പരിശോധനയിലും തട്ടിപ്പ്; കിറ്റ് മോഷ്ടിക്കാന്‍ മൊബൈല്‍ നമ്പറായി നല്‍കിയത് '0000000000'
പട്‌ന: കൊവിഡ് കാലം ദുരിതകാലമാണെങ്കിലും ചിലര്‍ക്ക് അത് അമിതലാഭത്തിന്റെയും തട്ടിപ്പിന്റെയും കാലമാണ്. അത്തരമൊരു തട്ടിപ്പിന്റെ കഥയാണ് ബീഹാറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. അത് ഒരിടത്തുമാത്രമല്ല, നിരവധി സ്ഥലങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബീഹാറിലെ നിരവധി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കൊവിഡ് പരിശോധന നടത്തിയവരുടെ മൊബൈല്‍ നമ്പറായി നല്‍കിയത് 0000000000. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ജാമുവിലെ ഭാരത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 16ാം തിയ്യതി 48 പേരെ പരിശോധിച്ചപ്പോള്‍ അവിര്‍ 28 പേരുടെ മൊബൈല്‍ നമ്പറായി നല്‍കിയിരിക്കുന്നത് 0000000000 എന്നാണ്. ഇതേ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജനുവരി 25ാം തിയ്യതിയും പരിശോധന നടത്തി. അന്ന് 83 പേരെയാണ് പരിശോധിച്ചത്, അതില്‍ 46 പേരുടെയും മൊബൈനമ്പറായി ചേര്‍ത്തിരിക്കുന്നതും 0000000000തന്നെ. അതേ ജില്ലയിലെ സദര്‍ ആരോഗ്യകേന്ദ്രത്തില്‍ ജനുവരി 16ന് 150 പരിശോധനകള്‍ നടത്തി. അതില്‍ 73 പേരുടെ ഫോണ്‍നമ്പറും 0000000000.
ജനുവരി മാസം ആറ് പിഎച്ച്‌സികളില്‍ നടത്തിയ പരിശോധനകളില്‍ 885 ലും ഫോണ്‍ നമ്പര്‍ ആയി 0000000000 ചേര്‍ത്തിരിക്കുന്നു. ജാമൂ, ഷേഖ്പുര, പട്‌ന തുടങ്ങിയവിടങ്ങളിലെ 6 പിഎച്ച്‌സികളിലാണ് ഇത് കണ്ടെത്തിയത്. പരിശോധന നടത്താതെ പരിശോധന നടത്തിയതായി രേഖയുണ്ടാക്കി കൊവിഡ് പരിശോധനാ കിറ്റ് മറച്ചുകൊടുക്കുന്നതിനുള്ള മാര്‍ഗമായാണ് ഇത് ഉപയോഗപ്പെടുത്തുന്നതെന്നാണ് പുറത്തുവന്ന വിവരം. ചിലര്‍ക്കത് പണം തട്ടലിനുള്ള മാര്‍ഗമല്ല, ജോലി ചെയ്‌തെന്ന് വ്യാജരേഖയുണ്ടാക്കുകയാണ് ലക്ഷ്യം.
അതേസമയം ഇത് മാത്രമല്ല ഏക വഴി. ചില പിഎച്ച്‌സികള്‍ ഫോണ്‍നമ്പര്‍ തന്നെ ചേര്‍ക്കുന്നില്ല. ആ കോളം ഒഴിച്ചിട്ടിരിക്കുകയാണ്.
ഫോണ്‍ നമ്പര്‍ ഇല്ലാത്തവരുടെ നേരെയാണ് പൂജ്യം ചേര്‍ത്തതെന്നവാദവും ചിലരുയര്‍ത്തി. എന്നാല്‍ ഫോണ്‍ ഇല്ലാത്ത സാഹചര്യത്തില്‍ ബന്ധുവിന്റെയോ അയല്‍ക്കാരന്റെയോ മറ്റാരുടേയെങ്കിലോ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം.
ഷെയ്ഖ്പുരയില്‍ 245 പേരെ പരിശോധിച്ചപ്പോള്‍ 205 പേരുടെ ഫോണ്‍മ്പറുകളും വിട്ടുകളഞ്ഞിരിക്കുകയാണ്. ഇവരെല്ലാം ജനുവരി 21-28 തിയ്യതികള്‍ക്കുള്ളില്‍ ആന്റിജന്‍ പരിശോധന നടത്തിയതായാണ് കാണിച്ചിരിക്കുന്നത്. ബാര്‍ബിഘയില്‍ ജനുവരി 28ാം തിയ്യതി 100ല്‍ 56ലും മൊബൈല്‍ നമ്പര്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ജനുവരി 25ല്‍ 20ല്‍ 15ലും നമ്പര്‍ നല്‍കിയിട്ടില്ല. ജനുവരി 27ന് 20ല്‍ 9ലും മൊബൈല്‍ നമ്പര്‍ കോളം ശൂന്യമാണ്.
മറ്റ് ചില കേസുകളില്‍ ഫോണ്‍ നമ്പറും പേരും ശരിയാണ്. പക്ഷേ, അവര്‍ക്കൊന്നും പരിശോധന നടത്തിയിട്ടില്ല. ഷെയ്ഖ്പുരയിലെ മനോജ് കുമാര്‍ എന്നയാളുടെ കേസ് ഉദാഹരണം. അദ്ദേഹത്തിന്റെ പേരും ഫോണ്‍നമ്പറും പട്ടികയിലുണ്ടെങ്കിലും അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. സികാന്‍ഡ്ര പിഎച്ച്‌സിയിലെ പട്ടികയില്‍ സുരേഷ് പാസ്വാന്റെ പേരും നമ്പറുമുണ്ടെങ്കിലും അദ്ദേഹവും ഇതുവരെ പരിശോധന നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ പരിശോധന നടത്തിയതായി അറിവില്ല.
ആദ്യ ഘട്ടത്തില്‍ ചിലര്‍ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചെന്നും അത് ഒഴിവാക്കാനാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ചതെന്നും ചല ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.