പണമടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു; നാടു മുഴുവന്‍ പൈസ എറിഞ്ഞുള്ള വിക്രിയയില്‍ ഉടമസ്ഥന് നഷ്ടമായത് അരലക്ഷം

ഗതാഗതക്കുരുക്കില്‍ നിര്‍ത്തിയിട്ടപ്പോഴാണ് കുരങ്ങന്‍ വണ്ടിയില്‍ കയറി ബാഗെടുത്ത് ഓടിയത്.

Update: 2021-10-04 17:53 GMT

ഭോപ്പാല്‍: ഭക്ഷണമുണ്ടെന്ന് കരുതി കുരങ്ങന്‍ തട്ടിപ്പറിച്ചോടിയ ബാഗിലുണ്ടായിരുന്നത് ഒരു ലക്ഷം രൂപ. ജബല്‍പൂര്‍ ജില്ലയിലെ സിംഗ്രാംപൂരിലുള്ള ഓട്ടോ ഡ്രൈവറായ അജാം എന്നയാളുടെ പണമടങ്ങിയ ബാഗാണ് കുരങ്ങന്‍ തട്ടിപ്പറിച്ച് ഓടിയത്. പണമടങ്ങിയ ബാഗുമായി അജാം ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് സംഭവം. ഗതാഗതക്കുരുക്കില്‍  നിര്‍ത്തിയിട്ടപ്പോഴാണ് കുരങ്ങന്‍ വണ്ടിയില്‍ കയറി ബാഗെടുത്ത് ഓടിയത്.


ഇതോടെ അജാം വാഹനം പാര്‍ക്ക് ചെയ്ത ശേഷം കുരങ്ങിന് പിറകെ ഓടി. മരത്തില്‍ കയറി ചാടിമറിഞ്ഞ കുരങ്ങന്‍ എന്നിട്ടും ബാഗ് വിട്ടില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടി ബാഗ് തിരഞ്ഞ കുരങ്ങന് കറന്‍സി നോട്ടുകളാണ് ലഭിച്ചത്. മരത്തിന് മുകളിലിരുന്ന് പണം താഴെക്ക് ഇടാന്‍ തുടങ്ങി. മരത്തില്‍ നിന്നും 'പൈസ മഴ' പെയ്യാന്‍ തുടങ്ങിയതോടെ ആളുകള്‍ കൂടി. തന്റെ പണമാണ്, ആരും എടുക്കരുത് എന്നൊക്കെ അജാം പറഞ്ഞെങ്കിലും എല്ലാവരും ഇത് ഗൗനിച്ചില്ല. മരത്തില്‍ നിന്നും വീഴുന്ന കറന്‍സി ശേഖരിക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ബാഗിലെ കറന്‍സി തീര്‍ന്നതോടെ കുരങ്ങന്‍ അത് താഴേക്കെറിഞ്ഞു. ഇതിനിടയില്‍ അജാമിന് അര ലക്ഷത്തോളം രൂപ മാത്രമാണ് പെറുക്കിയെടുക്കാനായത്.




Tags:    

Similar News