അമ്മയെ സ്വന്തം മക്കള്‍ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു

കുടുംബവഴക്കാണ് അമ്മയെ രണ്ട് ആണ്‍മക്കള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലിസ് നിഗമനം

Update: 2024-09-30 05:36 GMT

അഗര്‍ത്തല: പശ്ചിമ ത്രിപുര ജില്ലയില്‍ 62 കാരിയായ സ്ത്രീയെ സ്വന്തം മക്കള്‍ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു.കുടുംബവഴക്കാണ് അമ്മയെ രണ്ട് ആണ്‍മക്കള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലിസ് നിഗമനം. ചമ്പക്നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരി മേഖലയിലാണ് ശനിയാഴ്ച രാത്രി ക്രൂരമായ സംഭവം നടന്നത്. പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം മരത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനേതുടര്‍ന്ന് സ്ത്രീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. നിലവില്‍ ഈ ക്രൂരകൃത്യം ചെയ്ത രണ്ട് മക്കളെയും പോലിസ് പിടികൂടി, ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്.

Tags:    

Similar News