അഴിമതി വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരേ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പോലിസില്‍ പരാതി നല്‍കി
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണം ഫിഷറീസ് അഴിമതിക്കെതിരെ വാര്‍ത്ത നല്‍കിയ ചാനലിനെതിരേ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പോലിസില്‍ പരാതി നല്‍കി. 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഉള്ളണം മത്സ്യ വിപണന കേന്ത്രത്തിന്റെ ഏഴരക്കോടിയുടെ നവീകരണ പദ്ധതിയില്‍ അഴിമതി നടന്നത് വിജിലന്‍സ് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ല എന്നായിരുന്നു വാര്‍ത്ത. കുളം നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായും വാര്‍ത്ത വന്നിരുന്നു.
വാര്‍ത്ത ചെയ്ത ചാനലിനും ലേഖകനുമെതിരേ പരാതി നല്‍കിയ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്റെ നടപടിക്കെതിരേ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.