പാചകം ചെയ്യുന്നതിനിടെ റൊട്ടിയില്‍ തുപ്പിയ ആള്‍ക്കെതിരിലും ദേശീയ സുരക്ഷാ നിയമം ചുമത്തി

സുഹൈലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ആണ് എന്‍.എസ്.എ (നാഷണണല്‍ സെക്യൂരിറ്റി ആക്ട്) ചുമത്താന്‍ നിര്‍ദേശിച്ചത്.

Update: 2021-03-19 07:14 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിവാഹ സത്കാരത്തിനായുള്ള പാചകത്തിനിടെ റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരിലും ദേശീയ സുരക്ഷാ നിയമം ചുമത്തി. കഴിഞ്ഞ മാസമാണ് സുഹൈല്‍ എന്ന യുവാവ് റൊട്ടി തയ്യാറാക്കുന്നതിനിടെ അതിലേക്ക് തുപ്പിയത്. ഇത് ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. ഹിന്ദു ജാഗ്രന്‍ മഞ്ച് പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


റിമാന്റിലായ പ്രതിക്കു വേണ്ടി കുടുംബാംഗങ്ങള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സുഹൈലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ആണ് എന്‍.എസ്.എ (നാഷണണല്‍ സെക്യൂരിറ്റി ആക്ട്) ചുമത്താന്‍ നിര്‍ദേശിച്ചത്. നേരത്തെ കേസിന്റെ വാദം നടക്കുന്നതിനിടെ സുഹൈലിനെ അക്രമിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഇയാളെ പുറത്തുവിട്ടാല്‍ വീണ്ടും അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍.എസ്.എ ചുമത്തിയതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം.




Tags:    

Similar News