ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 170.5 ദശലക്ഷം കടന്നു

Update: 2021-06-01 10:18 GMT

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 170.5 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 3.54 ദശലക്ഷം പേര്‍ രോഗത്തിന് കീഴടങ്ങി.

സര്‍വകലാശാലയിലെ സിസ്റ്റം സയന്‍സ് ആന്റ് എഞ്ചിനീയറിങ് കണക്കാക്കിയതുപ്രകാരം ആഗോള തലത്തില്‍ ഇതുവരെ 17,05,80,362 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 35,46,731 പേര്‍ മരിക്കുകയും ചെയ്തു.

യുഎസ്സാണ് ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രാജ്യം, 3,32,64,380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,94,568 പേര്‍ മരിച്ചു.

രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്, 2,80,47,534 കേസുകള്‍. ബ്രസീല്‍ (1,65,45,554), ഫ്രാന്‍സ് (57,28,788), തുര്‍ക്കി (52,49,404), റഷ്യ (50,13,512), യുകെ (45,03,224), ഇറ്റലി (42,17,821), അര്‍ജന്റീന (37,81,784), ജര്‍മ്മനി (36,89,921), സ്പെയിന്‍ (36,89,921) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.

മരണസംഖ്യയില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത് 4,62,791. അടുത്ത സ്ഥാനത്ത് ഇന്ത്യയാണ് 3,29,100. മെക്‌സിക്കോ 2,23,507, യുകെ 12,80,44, ഇറ്റലി 1,26,128, റഷ്യ 1,19,464, ഫ്രാന്‍സ് 10,96,960 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.

Tags:    

Similar News