പോപുലര്‍ ഫ്രണ്ട് ഡേ യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
വിതുര: രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റി വിതുരയില്‍ സംഘടിപ്പിക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ സ്വാഗതസംഘം ഓഫീസ് വിതുരയില്‍ ജില്ലാ പ്രസിഡന്റ് എസ്. റഫീഖ് മൗലവി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി നവാസ്ഖാന്‍,വിതുര ഡിവിഷന്‍ പ്രസിഡന്റ് നാസര്‍ മൗലവി, ആശംസകള്‍ അറിയിച്ച് എസ്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ഡിവിഷന്‍ സെക്രട്ടറി എസ്എല്‍ സജാദ് എന്നിവര്‍ സംസാരിച്ചു.