മഴവില്‍ ഒമാന്‍ വനിതാ വാട്‌സ്ആപ്പ് കൂട്ടായ്മ ഓണ്‍ലൈന്‍ ക്ലാസ്സ് സംഘടിപ്പിച്ചു

Update: 2021-06-22 11:37 GMT

മസ്‌കറ്റ്: മഴവില്‍ ഒമാന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ 'പ്രവാസി സ്ത്രീ ശക്തിയും സാമൂഹിക മാറ്റവും' എന്ന വിഷയത്തില്‍ സൂം ഓണ്‍ലൈന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സിന്റെ ഉദ്ഘാടനം മാധ്യമപ്രവര്‍ത്തകയായ സബ്‌ന സിയാദ് നിര്‍വഹിച്ചു.

സബീന നൗഷാദ്, സഫൂറ ഫസലുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. ലൈവ് യുവര്‍ ലൈഫ് എന്ന വിഷയത്തില്‍ മാമ്പാട് സ്പ്രിങ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പാത്തുമ്മക്കുട്ടി സംസാരിച്ചു.

മഴവില്‍ ഒമാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ ഷാനി നിഷാദ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ജൂബിന സഫീര്‍ സ്വാഗതവും സബീന നൗഷാദ് നന്ദിയും രേഖപ്പെടുത്തി.

Similar News