ജിദ്ദ: കേരള പൗരാവലി ജിദ്ദയുടെ ആഭിമുഖ്യത്തില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ജനകീയ ഡോക്ടര്‍ പി കെ ദിനേശന് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മൊഴികള്‍ നേര്‍ന്നു. തന്റെ തൊഴിലായ മെഡിക്കല്‍ പ്രാക്ടീസ് ഏറ്റവും സാന്ത്വനം നിറച്ച രോഗീ സൗഹൃദ പരിചരണമാക്കി പരിവര്‍ത്തിപ്പിച്ചതാണ് ജിദ്ദയുടെ ജനഹൃദയങ്ങളില്‍ ഇടം പിടിക്കാന്‍ ഡോ. ദിനേശന് കഴിഞ്ഞതെന്ന് യാത്രയയപ്പുയോഗത്തില്‍ പങ്കെടുത്തവര്‍ അടിവരയിട്ടു. പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷെരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പ്രതിനിധികളായി റാഫി ബീമാപള്ളി (തിരുവനന്തപുരം), സജിത്ത് എ മജീദ് (കൊല്ലം), നസീര്‍ വാവാക്കുഞ്ഞ് (ആലപ്പുഴ) ഫാസില്‍ (ഇടുക്കി), അടൂര്‍ വിലാസ് ( പത്തനംതിട്ട) ഉണ്ണി തെക്കേടത്ത് ( തൃശൂര്‍), സുബൈര്‍ ആലുവ (എറണാകുളം), ജലീല്‍ കണ്ണമംഗലം (മലപ്പുറം), ഗഫൂര്‍ അമ്പലവയല്‍ (വയനാട്), ഹിഫ്സു റഹ്‌മാന്‍ (കോഴിക്കോട്), രാധാകൃഷ്ണന്‍ കാവുമ്പായി (കണ്ണൂര്‍), സി.എച്ച് ബഷീര്‍ (കാസര്‍കോട്), അഡ്വ. ബഷീര്‍ അപ്പക്കാടന്‍, ( പാലക്കാട്), ഗഫൂര്‍ അമ്പലവയല്‍ വയനാട്), പ്രസൂണ്‍ ദിവാകരന്‍ (കോട്ടയം), നാസര്‍ വെളിയംകോട് (കെ എം സി സി), അസ്ഹാബ് വര്‍ക്കല ( ഒ.ഐ. സി സി), അഡ്വ.ഷംസുദീന്‍ (നവോദയ), അലി മുഹമ്മദ് അലി (ജെ.എന്‍.എച്ച്), ബിജു രാമന്തളി (മീഡിയ ഫോറം), ഒമര്‍ ഫാറൂഖ് (പ്രവാസി വെല്‍ഫെയര്‍ ഫോറം) പ്രമുഖ ജേര്‍ണ്ണലിസ്റ്റ് മുസാഫര്‍ ഏലംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നാട്ടിലേക്കു മടങ്ങുന്ന ഡോ.ദിനേശനുള്ള ജിദ്ദ കേരള പൗരാവലിയുടെ ആശംസാ ഫലകം കബീര്‍ കൊണ്ടോട്ടി കൈമാറി.