ബഹ്‌റൈനിലെ ജില്ലാ കപ്പ് സീസണ്‍-2 ഡിസംബര്‍ 12ന് തുടങ്ങും

വിജയികള്‍ക്ക് ട്രോഫിയും 300 ഡോളര്‍ പ്രൈസ് മണിയും നല്‍കും.

Update: 2024-12-09 07:22 GMT

മനാമ: ബഹ്‌റൈന്റെ 53ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി '40 ബ്രദേഴ്‌സ് ക്ലബ്' ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിക്കുന്നു. ജില്ലാ കപ്പ് സീസണ്‍-2 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മല്‍സരങ്ങളില്‍ കേരളത്തിലെ എട്ടുജില്ലകളില്‍ നിന്നുള്ള ടീമുകള്‍ മല്‍സരിക്കും. ഡിസംബര്‍ 12, 13, 15 തീയതികളില്‍ രാത്രി എട്ടിന് ബഹ്‌റൈനിലെ സിഞ്ച് അല്‍ അഹ്‌ലി സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് ട്രോഫിയും 300 ഡോളര്‍ പ്രൈസ് മണിയും നല്‍കും.

40 വയസിന് മുകളില്‍ പ്രായമുള്ള കളിക്കാര്‍ക്ക് വേണ്ടി 'വെറ്ററന്‍സ് കപ്പ് സീസണ്‍-2' മല്‍സരവും നടക്കും. ഇതില്‍ ബഹ്‌റൈനിലെ എട്ടു ടീമുകളാണ് മല്‍സരിക്കും. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മല്‍സരവും നടക്കും. മല്‍സരങ്ങളോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഫുഡ് കോര്‍ട് എന്നിവയും ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു. 40 ബ്രദേഴ്‌സ് പ്രസിഡന്റ് ബാബു അധ്യക്ഷത വഹിച്ചു. മൊയ്ദീന്‍ കുട്ടി, ഖലീല്‍, ശിഹാബ്, പ്രസാദ്, ജലീല്‍, അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മുസ്തഫ സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Similar News