പകല്‍ ചൂടുകൂടാമെന്ന് മുന്നറിയിപ്പ്

Update: 2025-01-13 01:16 GMT

തിരുവനന്തപുരം: ജനുവരിയില്‍ കേരളത്തില്‍ തണുപ്പുകുറഞ്ഞ് പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില തിങ്കളാഴ്ച ഒന്നുമുതല്‍ മൂന്നുവരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാം. മഴ ലഭിച്ചാലും ചൂടുകൂടുന്ന പ്രവണത തുടരുമെന്നാണ് നിരീക്ഷണം.

ഡിസംബറില്‍ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന താപനില (37.4 ഡിഗ്രി സെല്‍ഷ്യസ്) കേരളത്തിലായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്താണ് ഇത് രേഖപ്പെടുത്തിയത്. ഡിസംബര്‍ 14 മുതല്‍ 19 വരെ തുടര്‍ച്ചയായി ആറുദിവസം കണ്ണൂരിലായിരുന്നു കൂടുതല്‍ ചൂട്. 22നു കോഴിക്കോട്, 23നു തിരുവനന്തപുരം, 26നു പുനലൂര്‍ എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് രേഖപ്പെടുത്തി. ജനുവരിയിലെ ആദ്യ രണ്ടുദിവസവും കണ്ണൂരിലായിരുന്നു കൂടുതല്‍ ചൂട്.

Similar News