കോഴിക്കോട് ആക്രിക്കടയില്‍ തീപിടിത്തം

Update: 2025-01-13 02:31 GMT

പെരുമണ്ണ: കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ തീപിടിത്തം. മണക്കടവ് റോഡിലെ ആക്രിക്കടയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രിക്കട പൂര്‍ണ്ണമായും കത്തി നശിച്ചു.

Similar News