തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ നിയമസഭാ സ്പീക്കര്‍ എ എന്‍ ശംസീറിനെ കണ്ടാണ് നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. രാവിലെ സ്പീക്കറെ കാണാന്‍ വരുമ്പോള്‍ തന്നെ കാറിലെ എംഎല്‍എ ബോര്‍ഡ് മറച്ചിരുന്നു. ഭാവിപരിപാടികള്‍ എന്താണെന്ന് വ്യക്തമാക്കുന്ന വാര്‍ത്താസമ്മേളനം ഉടന്‍ നടത്തുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്.