മുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു

Update: 2025-01-13 05:07 GMT

തിരുവനന്തപുരം: മുന്‍ സംസ്ഥാന ഡിജിപിയായിരുന്ന അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു. 85 വയസായിരുന്നു. 1963ല്‍ ഇന്ത്യന്‍ പോലിസ് സര്‍വീസില്‍ ചേര്‍ന്ന അബ്ദുല്‍ സത്താര്‍ കുഞ്ഞ് 1966ല്‍ ആലുവയില്‍ അസിസ്റ്റന്റ് എസ്പിയായാണ് കേരളത്തില്‍ കരിയറിനു തുടക്കം കുറിച്ചത്.

കൊച്ചി പോലിസ് അസിസ്റ്റന്റ് കമ്മിഷണറായും കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു. ഇ കെ നായനാര്‍ സര്‍ക്കാറിലാണ് അവസാനമായി സേവനമനുഷ്ടിച്ചത്.എംവിഡി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം വൈകീട്ട് പൂന്തുറ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Tags:    

Similar News