തിരുവനന്തപുരം: പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകള്‍ അടച്ചിടുക. കോഴിക്കോട് എലത്തൂരില്‍ ഡീലര്‍മാരെ ടാങ്കര്‍ ലോറിഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് സമരം. ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകള്‍, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി എന്നീ പ്രദേശങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കി.