''നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?''-സ്‌കൂള്‍ ഫീസ് വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനോട് ബിജെപി നേതാവ് (വീഡിയോ)

Update: 2025-01-13 01:07 GMT

ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും അപമാനിച്ചതിന് പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനെ കൂടി അപമാനിച്ച് ബിജെപി നേതാവ് രമേശ് ബിധുരി. സ്‌കൂള്‍ ഫീസ് വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനെയാണ് രമേശ് ബിധുരി അപമാനിക്കുന്നത്. ''നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?''എന്ന് രമേശ് ബിധുരി രക്ഷിതാവിനോട് ചോദിക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിക്കെതിരെയാണ് രമേശ് ബിധുരി മല്‍സരിക്കുന്നത്.

Similar News