അക്രമിച്ച സംഭവത്തില്‍ പിഡിപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

തളര്‍വാതം വന്ന് നടക്കാന്‍ കഴിയാത്ത മുസ്തഫക്ക് ഡോക്റ്ററെ കാണുന്നതിനും മറ്റുമുള്ള ആവശ്യത്തിനായി വീല്‍ ചെയര്‍ ഉപയോഗിക്കുന്നതിന് വേണ്ടി മുസ്തഫയുടെ വീടിന്റെ പടി ഭാഗത്ത് റാമ്പ് ഉണ്ടാക്കിയതിനാണ് മുഹമ്മദിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്

Update: 2021-12-06 07:44 GMT

തിരുന്നാവായ:താഴെത്തറ വാലില്ലാപ്പുഴ റോഡില്‍ ചങ്ങമ്പള്ളി ഗുരുക്കളുടെ വീടിന് സമീപത്ത് താമസിക്കുന്ന തെക്കിനിയകത്ത് മുസ്തഫയേയും ഭാര്യയേയും അയല്‍വാസികളായ റിട്ടയേര്‍ഡ് പോലിസ് ഉദ്യോഗസ്ഥനും സ്‌കൂള്‍ മാനേജരുമായ മുത്താണിക്കാട്ട് മുഹമ്മദ്, മകന്‍ മുത്താണിക്കാട്ട് റെജിന്‍ ബാബു, സഹോദരന്‍ അബ്ദുള്‍ ഖാദര്‍, സ്‌കൂള്‍ അധ്യാപകനായ അബ്ദുള്‍ വാഹിദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അക്രമിച്ച സംഭവത്തില്‍ പിഡിപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മുസ്തഫയുടെ ഭാര്യയുടെ നേരെ മുഹമ്മദ് നഗ്‌നത പ്രദര്‍ശിപ്പിക്കുയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും പൊതുജന മദ്ധ്യത്തില്‍ അപമാനിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരിക്ക് പറ്റിയ മുസ്തഫയും ഭാര്യയും 3 ദിവസം തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കേണ്ടി വന്നു. തളര്‍വാതം വന്ന് നടക്കാന്‍ കഴിയാത്ത മുസ്തഫക്ക് ഡോക്റ്ററെ കാണുന്നതിനും മറ്റുമുള്ള ആവശ്യത്തിനായി വീല്‍ ചെയര്‍ ഉപയോഗിക്കുന്നതിന് വേണ്ടി മുസ്തഫയുടെ വീടിന്റെ പടി ഭാഗത്ത് റാമ്പ് ഉണ്ടാക്കിയതിനാണ് മുഹമ്മദിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതികള്‍ക്കെതിരെ പോലിസ് ഇതുവരേയും കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒത്തുകളിക്കുകയാണെന്ന് മുസ്തഫയും ഭാര്യയും പരാതിപ്പെട്ടു. സംഭവത്തിലെ സാക്ഷികള്‍ക്കെതിരെ പോലിസ് കള്ളക്കേസെടുക്കാനും മുതിരുന്നുണ്ടെന്നും, പോലിസിനെക്കൊണ്ട് സാക്ഷികളെ ഭീഷണിപ്പെടുത്തിച്ച് പ്രതികളെ രക്ഷിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്നും മുസ്തഫയും ഭാര്യയും പരാതിപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് പോലിസിന്റെ നിഷ്‌ക്രിയത്വത്തിനും അനാസ്ഥക്കുമെതിരേ മുസ്തഫയും ഭാര്യയും അഭ്യന്തരമന്ത്രി, സംസ്ഥാന പോലിസ് മേധാവി, മലപ്പുറം ജില്ലാ പോലിസ് മേധാവി, വനിതാകമ്മീഷന്‍ എന്നിവര്‍ക്ക് പരാതി അയച്ചു.സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പിഡിപി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നൗഷാദലി ആതവനാട്, മുനീര്‍ കൊന്നല്ലൂര്‍,മുജീബ് പട്ടര്‍നടക്കാവ്,വഹാബ് താഴത്തറ സംസാരിച്ചു.

Tags:    

Similar News