മഴ തുടരുന്നു; ചെന്നൈ വിമാനത്താവളത്തിലേക്ക് പുറത്തുനിന്നുള്ള വിമാനങ്ങള്‍ പ്രവേശിപ്പിക്കില്ല

Update: 2021-11-11 08:32 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ വിമാനത്താവളത്തിലേക്ക് പുറത്തുനിന്നുള്ള വിമാനങ്ങള്‍ പ്രവേശിപ്പിക്കില്ല. ഇന്ന് വൈകീട്ട് ആറ് മണിവരെയാണ് നിയന്ത്രണം. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനത്താവളത്തിലും പരിസരപ്രദേശത്തും കനത്ത മഴയും കാറ്റും തുടരുകയാണ്.

ഉച്ചയ്ക്ക് 1.15 മുതല്‍ 6 വരെയാണ് നിയന്ത്രണമുളളത്. വിമാനത്താവള അധികൃതര്‍ ട്വിറ്റര്‍ വഴിയാണ് ഇക്കാര്യമറിയിച്ചത്.

ചെന്നൈയില്‍ ഇന്നലെയും കനത്ത മഴ പെയ്തിരുന്നു. ഇന്നലെത്തന്നെ പല വിമാനങ്ങളും പുനക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തു.  എന്നാല്‍ വൈകീട്ടായതോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് വന്നു.  അതിനുശേഷമാണ് മഴ വര്‍ധിച്ചതും വിമാനത്താവളം ഭാഗികമായി അടച്ചതും.

വിമാനത്താവള അധികൃതര്‍ നേരത്തെതന്നെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അത് ഫലപ്രദമല്ലാതായതോടെയാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്. 

Tags:    

Similar News