സ്‌നേഹവും സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതില്‍ കലയുടേയും സാഹിത്യത്തിന്റേയും പങ്ക് മഹത്തരം:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: മനുഷ്യ മനസുകള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതില്‍ കലയും സാഹിത്യവും നല്‍കുന്ന പങ്ക് മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.കോഴിക്കോട് ടൗണ്‍ഹാളില്‍ ഫോക് ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഥമ പുരസ്‌കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
ഒ ഡി വര്‍ക്കി, പോള്‍സണ്‍ താണിക്കല്‍ ,കെ എം കെ വെള്ളയില്‍, ബേബി ജയരാജ്, ജലില്‍ ചാലിയം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍വര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പവര്‍ വീല്‍ചെയറിന്റെ വിതരണവും ക്ലബ്ബുകള്‍ക്കുള്ള സഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ സക്കരിയ്യ പള്ളികണ്ടി അദ്ധ്യക്ഷത വഹിച്ചു.മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഡോ ഹുസൈന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ മാപ്പിളപ്പാട്ട് നിരൂപകനായ ഫൈസല്‍ ഏളേറ്റില്‍ വിശിഷ്ഠാഥിതിയായി.അജിത് കുമാര്‍ ആസാദ്,മുജീബ് പാടൂര്‍ ,റഹിന കൊളത്തറ,അബ്ദുസമദ് വരമ്പനാല, മുജീബ് താനാളൂര്‍, കുമാരി അജ്ഞന,മൊയ്തീന്‍ കുട്ടി തിരുന്നാവായ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാമത്സരങ്ങള്‍ നടന്നു.