തിരിച്ചറിവില്ലാത്ത ഉദ്യോഗസ്ഥരാണ് എസ്‌സി എസ്ടി വകുപ്പ് നിയന്ത്രിക്കുന്നത്:റോയ് അറക്കല്‍

പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ വകുപ്പില്‍ ഉന്നത ജോലി ഏല്‍പ്പിച്ചാല്‍ മാത്രമെ ഈ വിഭാഗത്തിന് അര്‍ഹതപ്പെട്ട ജോലി കണ്ടെത്താനും ജോലി നല്‍കാനും കഴിയുകയുള്ളൂ എന്നും റോയ് അറക്കല്‍ പറഞ്ഞു

Update: 2022-03-10 06:58 GMT

പാലക്കാട്: എസ്‌സി എസ്ടി വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കത്തവരും, തിരിച്ചറിവില്ലാത്തവരുമായ മുന്നോക്ക വിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥരാണ് എസ്‌സി എസ്ടി വകുപ്പ് നിയന്ത്രിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍.എസ്‌സി എസ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കുക,സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എസ്ഡിപിഐ പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സവര്‍ണ സംവരണം നടപ്പാക്കിയവര്‍ ദളിത് സംവരണം അട്ടിമറിക്കുന്നു.മുന്നോക്ക വിഭാഗ ഉദ്യോഗസ്ഥരെ ഈ വകുപ്പില്‍ ഉന്നത ജോലിക്കിരുത്തരുത്.പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ വകുപ്പില്‍ ഉന്നത ജോലി ഏല്‍പ്പിച്ചാല്‍ മാത്രമെ ഈ വിഭാഗത്തിന് അര്‍ഹതപ്പെട്ട ജോലി കണ്ടെത്താനും ജോലി നല്‍കാനും കഴിയുകയുള്ളൂ എന്നും റോയ് അറക്കല്‍ പറഞ്ഞു.

പ്രതിഷേധ ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു.എസ്‌സി എസ്ടി സംരക്ഷണ മുന്നണി സംസ്ഥാന സെക്രട്ടറി കെ മായാണ്ടി,എന്‍സിഎച്ച്ആര്‍ഒ പാലക്കാട് ജില്ല പ്രസിഡണ്ട് കെ കാര്‍ത്തികേയന്‍,സാധു ജന പരിപാലന സംഘം ജില്ലാ സെക്രട്ടറി വാസുദേവന്‍ മാസ്റ്റര്‍,എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, സെക്രട്ടറി വാസു വല്ലപ്പുഴ, ഇല്യാസ് കാവില്‍പാട് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News