ഏഴ് വയസ്സുകാരന്റെ മുറിവ് തുന്നുന്നതിനു പകരം ഫെവിക്വിക്ക് കൊണ്ട് ഒട്ടിച്ചു; നഴ്സിന് സസ്‌പെന്‍ഷന്‍

വര്‍ഷങ്ങളായി താന്‍ മുറിയില്‍ ഫെവിക്വിക്ക് ഉപയോഗിക്കുന്നുണ്ടെന്ന് നഴ്‌സ്‌

Update: 2025-02-06 07:48 GMT
ഏഴ് വയസ്സുകാരന്റെ മുറിവ് തുന്നുന്നതിനു പകരം ഫെവിക്വിക്ക് കൊണ്ട് ഒട്ടിച്ചു; നഴ്സിന് സസ്‌പെന്‍ഷന്‍

ഹാവേരി: കര്‍ണാടകയില്‍ മുറിവ് തുന്നുന്നതിനു പകരം ഫെവിക്വിക്ക് ഉപയോഗിച്ച നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ ജ്യോതിയെയാണ് കൃത്യവിലോപത്തിന് സസ്‌പെന്‍ഡ് ചെയ്തത്.

ജനുവരി 14 ന് ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലെ അടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കവിളില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തസ്രാവമുണ്ടായ ഏഴ് വയസ്സുകാരന്‍ ഗുരുകിഷന്‍ അന്നപ്പ ഹൊസമണിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി താന്‍ മുറിയില്‍ ഫെവിക്വിക്ക് ഉപയോഗിക്കുന്നുണ്ടെന്നും തുന്നലുകള്‍ കുട്ടിയുടെ മുഖത്ത് സ്ഥിരമായ ഒരു മുറിവ് അവശേഷിപ്പിക്കുമെന്നും പറഞ്ഞാണ് നഴ്സ് കൃത്യം ചെയ്തത്. സംഭവം എതിര്‍ത്ത വീട്ടുകാര്‍ക്ക് ഇവര്‍ ഇതുമായി ബന്ധപ്പെട്ട വിഡിയോ കാണിച്ചുകൊടുത്തതായും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ജ്യോതിയെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുപകരം അവരെ ഹാവേരി താലൂക്കിലെ ഗുത്തല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നപ്പോഴാണ് സര്‍ക്കാര്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. കുട്ടി ആരോഗ്യവാനാണെന്നും എന്തെങ്കിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടോ എന്ന് നിരീക്ഷിക്കാന്‍ ബന്ധപ്പെട്ട ആരോഗ്യ അധികാരികള്‍ക്ക് നിര്‍േദശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Similar News