കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി

Update: 2021-01-03 09:45 GMT

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് വാക്‌സിന്‍ വിതരണത്തിന് പൂര്‍ണമായും സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ഡ്രൈ റണും സംസ്ഥാനം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിരുന്നു ഡ്രൈ റണ്‍.

രണ്ട് വാക്‌സിനുകള്‍ക്കാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡും ഹൈദരാബാദിലെ ബയോടെക്കിന്റെ കൊവാക്‌സിനും. കഴിഞ്ഞ ദിവസം ഇവ രണ്ടിനും വിദഗ്ധ സമിതി അംഗീകാരം നല്‍കിയിരുന്നു. ഇന്ന് ഡ്രഗ് കണ്‍ട്രോളറും അവയ്ക്ക് അംഗീകാരം നല്‍കി. 

Tags:    

Similar News