ദമ്മാം: സൗദി അറേബ്യ എണ്ണയിതര മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിച്ചെന്ന് ജപ്പാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ മോണിറ്ററി അഫയേഴ്‌സിന്റെ പഠനം.
രാജ്യത്തിന്റ മുഖ്യ വരുമാന സ്രോതസ്സായ പെട്രോളിനെ ആശ്രയിക്കുന്നത് ഒഴിവാക്കി മറ്റു മേഖലകളില്‍ നിന്നു വരുമാനം കണ്ടെത്തുന്ന കര്‍മ്മ പദ്ധതിയെ കുറിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് എണ്ണയിതര മേഖലയല്‍ നിന്ന് 18,600 കോടി റിയാലാണ് വരുമാനമെങ്കില്‍ 2019 അവസാനത്തില്‍ 33,240 കോടി റിയാലായി ഉയര്‍ന്നതായി റിപോര്‍ട്ട് വ്യക്തമാക്കി.
വര്‍ഷത്തില്‍ 22 ശതമാനം എണ്ണയിതര വരുമാനത്തില്‍ വര്‍ധനവുണ്ടാവുമെന്നും സൗദി വികസന പദ്ധതിയായ വിഷന്‍ 2030 ലക്ഷ്യം കാണുമെന്നും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു.