സീറൊ മലബാര്‍ സഭ വിചിന്തനത്തിനു തയ്യാറാകണം അല്‍മായ മുന്നേറ്റം
അഭയ കേസ്, കൊട്ടിയൂര്‍ കേസ്, ഫ്രാങ്കോ കേസ് എറണാകളം ഭൂമിയിടപാട് എന്നീ വിഷയങ്ങളിലടക്കം സഭയുടെ നിലപാടുകളില്‍ തെറ്റുപറ്റി എന്നതില്‍ തര്‍ക്കമില്ല.
16വയസുള്ള വിദ്യാര്‍ത്ഥിനി ഒരു വൈദികനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ സഭ കൈക്കൊണ്ട നിലപാടുകളും പ്രവര്‍ത്തികളും വിശ്വാസി സമൂഹത്തില്‍ സഭയോട് അറപ്പും വെറുപ്പും ഉണ്ടാക്കിയിട്ടുണ്ട്. അളവില്ലാത്ത സമ്പത്തും അമിതമായ സ്വാധീനവും ക്രിസ്തു ചൈതന്യത്തില്‍ നിന്നും സഭയെ അകറ്റി യിരിക്കുന്നു. സഭയുടെ സമ്പത്തിന് അധാരമായ നേര്‍ച്ചപണം നല്‍കുന്ന വിശ്വാസികള്‍ അടിമകളല്ല എന്ന ബോധ്യത്തോടെ സഭാ നിലപാടുകള്‍ക്ക് സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലക്കുറപ്പിക്കാനാകു ന്നില്ലെങ്കില്‍ സ്ഭ വലിയ വില കൊടുക്കേണ്ടി വരും. നിരാലംബരോടും ദരിദരോടും ബലഹീനരോടും പക്ഷം ചേര്‍ന്ന ക്രിസ്തുവിന്റെ സഭ ഇന്ന് വേട്ടക്കാരന്നൊപ്പം നില്‍ക്കുകയും ഇരയെ ക്രൂരമായി ഒറ്റപ്പെടുത്തി ആക്രമിക്കുകയും ചെയ്യുന്ന പ്രവണത ആവര്‍ത്തിക്കപ്പെടുന്നു.
അഭയ കേസ്, കൊട്ടിയൂര്‍ കേസ്, ഫ്രാങ്കോ കേസ് എറണാകളം ഭൂമിയിടപാട് എന്നീ വിഷയങ്ങളിലടക്കം സഭയുടെ നിലപാടുകളില്‍ തെറ്റുപറ്റി എന്നതില്‍ തര്‍ക്കമില്ല. പണവും സ്വാധീനവും കൊണ്ട് എന്തും നേടാമെന്ന മിഥ്യാധാരണ വെടിഞ്ഞ് മൂല്യങ്ങളില്‍ അധിഷ്ടിതമായ പ്രവര്‍ത്തന ശൈലി യിലേക്ക് സഭാധികാരി കള്‍ പിന്തിരിയണമെന്ന് അല്മായ മുന്നേറ്റം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കണ്‍വീനര്‍ അഡ്വ:ബിനു ജോണ്‍ മൂലന്‍ അധ്യക്ഷത വഹിച്ചു പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി PP ജെരാര്‍ഡ് സെക്രട്ടറി ജോമോന്‍ തോട്ടപ്പിള്ളി , ഷൈജു ആന്റണി, മാത്യു കരോണ്ടു കടവന്‍, റിജു കാഞ്ഞുക്കാരന്‍ , ജോജോ വര്‍ഗിസ്, ബോബി മലയില്‍, ജോസഫ് ആന്റണി, വിജിലന്‍ ജോണ്‍, സൂരജ് പൗലോസ്, ജെയിമോന്‍ ദേവസ്യ സംസാരിച്ചു.