കൊവിഡ് രോഗപ്രതിരോധത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ചെലവിട്ടത് 7,162 കോടി

Update: 2020-08-29 13:24 GMT

ചെന്നൈ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 7,162 കോടി രൂപ. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജില്ലാ കലക്ടര്‍മാരെയും ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രി ഇന്ന് ഒരു കൊവിഡ് അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആ യോഗത്തില്‍ വച്ചാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കൊവിഡ് ചെലവുകള്‍ വിശദീകരിച്ചത്.

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ 52,506 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.  

Tags:    

Similar News