ഗുഡ്ഗാവില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നു

Update: 2022-04-28 14:02 GMT

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യ വേനലിന്റെ പിടിയിലകപ്പെടുന്നതിനിടയില്‍ ഗുഡ്ഗാവില്‍ താപനില 45 ഡിഗ്രി കടന്നു. ഇന്ന് 45.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളില്‍ കടുത്ത ചൂടിന്റെ പിടിയിലകപ്പെടുമെന്ന മുന്നറിയിപ്പ് വന്ന ഇന്നുതന്നെയാണ് ഗുഡ്ഗാവില്‍ താപനില 45.6 ഡിഗ്രിയായി ഉയര്‍ന്നത്.

രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, യുപി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ താപനിലയില്‍ രണ്ട് ഡിഗ്രിയുടെ വര്‍ധനയുണ്ടാവും. ശേഷം രണ്ട് ഡിഗ്രി കുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

രോഗബാധിതരായവര്‍ക്ക് താപനില ഉയരുന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത് 43.5 ഡിഗ്രി ചൂടാണ്. മാര്‍ച്ചിനുശേഷം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില ഉയരുകയാണ്. 

ഡല്‍ഹിയില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

താപനില ഉയര്‍ന്നതോടെ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ അടക്കാന്‍ നിര്‍ദേശം നല്‍കി. പലയിടങ്ങളിലും വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുണ്ട്. 

Tags:    

Similar News