കൊവിഡ് ബാധ മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ത്രിപുര സര്‍ക്കാര്‍
അഗര്‍ത്തല: കൊവിഡ് രോഗബാധ മൂലം മാതാപിതാക്കള്‍ മരിച്ച് അനാഥരായിപ്പോയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ത്രിപുര സര്‍ക്കാര്‍. ഇതിനും പുറമെ ഇത്തരം കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാവും വരെ പ്രതിമാസം 3,500 രൂപ നല്‍കും. അനാഥമന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ലഭിക്കില്ല. മുഖ്യമന്ത്രി ബിപ്ലബ് ദേബ് ആണ് ഇക്കാര്യം അറിയിച്ചത്.
മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഡല്‍ഹി തുടങ്ങി രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ അനാഥക്കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കിയിട്ടുണ്ട്.