അബുദാബി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യുഎഇ. ഇവിടുത്തെ 78 ശതമാനം പേരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 89 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുമുണ്ട്. അവര്‍ വേള്‍ഡ് ഡാറ്റ പ്രകാരമാണ് ഈ കണക്കുകള്‍.
കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്ത രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം പോര്‍ച്ചുഗലിനാണ്. 77 ശതമാനം പേരാണ് ഇവിടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ജനസംഖ്യയില്‍ 74 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ച ഖത്തര്‍ ആണ് മൂന്നാം സ്ഥാനത്ത്.
100 പേരില്‍ 187 ഡോസ് വാക്‌സിന്‍ എന്നതാണ് യുഎഇയുടെ വാക്‌സിന്‍ വിതരണ തോത്. വാക്‌സിന്‍ വിതരണത്തിലെ ഈ മുന്നേറ്റം യുഎഇയിലെ പ്രതിദിന രോഗികളുടെ എണ്ണം കുറയാന്‍ കാരണമായി. ഈ വര്‍ഷം ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗസ്ത് മാസത്തില്‍ 62 ശതമാനം കുറവാണ് യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം.