കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ആഗസ്ത് 16ന് കേരളത്തിലെത്തും

Update: 2021-08-14 19:11 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആഗസ്ത് 16ന് കേരളത്തിലെത്തും.

മന്ത്രി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതല്‍ കേരളത്തിലാണ്.

കൂടുതല്‍ വാക്‌സിനുവേണ്ടി സംസ്ഥാനം കേന്ദ്രത്തിന് എഴുതിയിട്ടുണ്ടെന്നും കേസുകള്‍ കൂടുതലാണെങ്കിലും ആശുപത്രി പ്രവേശം കുറവാണെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,743 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനം.

കേരളത്തില്‍ കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡിന്റെ പിടിയില്‍ നിന്ന് രക്ഷപ്രാപിക്കുന്നതായാണ് റിപോര്‍ട്ട്.

Tags:    

Similar News