യുഎസിലെ അരാക്കന്‍ സംസ്ഥാനം ഗര്‍ഭഛിദ്രം നിരോധിച്ച് നിയമം പാസാക്കി

ഗര്‍ഭഛിദ്രം സംബന്ധിച്ച് യുഎസിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്.

Update: 2021-03-10 01:27 GMT

വാഷിങ്ടണ്‍: മാതാവിന്റെ ജീവന്‍ രക്ഷിക്കാനുള്ള അവസ്ഥയിലൊഴികെ മറ്റൊരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്ന നിയമം യുഎസിലെ അരാക്കന്‍ സംസ്ഥാനം പാസാക്കി. ക്രിസ്ത്യന്‍ യാഥാസ്ഥിതികതയ്ക്ക് പേരുകേട്ട തെക്കന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായ ആസാ ഹച്ചിന്‍സണ്‍ ആണ് നിയമം പ്രഖ്യാപിച്ചത്.


ബലാല്‍സംഗം, വ്യഭിചാരം എന്നീ കേസുകളിലെ ഇരകള്‍ക്കു പോലും ഇനി മുതല്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ല. മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭഛിദ്രമല്ലാതെ വേറെ വഴിയില്ലെന്ന് ഡോകടര്‍മാര്‍ പറയുന്ന സാഹചര്യത്തില്‍ മാത്രമാണ് ഗര്‍ഭഛിദ്രം അനുവദിക്കപ്പെടുക. നിയമം വേനല്‍ക്കാലത്തിന് മുമ്പ് പ്രാബല്യത്തില്‍ വരില്ല. എസിഎല്‍യു പൗരാവകാശ സംഘടന നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. ഗര്‍ഭഛിദ്രം സംബന്ധിച്ച് യുഎസിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സമൂഹം ഗര്‍ഭഛിദ്രത്തെ വലിയ പാപമായിട്ടാണ് കാണുന്നത്.





Tags:    

Similar News