ഡോക്ടറുടെ മരണശേഷം വീട്ടില്‍ നിന്നു ലഭിച്ചത് 2246 ഭ്രൂണങ്ങള്‍

Update: 2019-09-16 08:26 GMT

ചിക്കാഗോ: ഡോക്ടറുടെ മരണശേഷം വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 2246 ഭ്രൂണങ്ങള്‍. യുഎസിലെ ചിക്കാഗോയിലെ ഡോക്ടര്‍ ഉള്‍റിച് ക്ലോപ്‌ഫെറിന്റെ വീട്ടില്‍ നിന്നാണ് ഇത്രയും അധികം ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ക്ലോപ്‌ഫെറിന്റെ മരണശേഷം വീട്ടില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. 1973 മുതല്‍ ഡോക്ടറായി ജോലി നോക്കുന്ന ക്ലോപ്‌ഫെറിന്റെ ലൈസന്‍സ് പല തവണ അധികൃതര്‍ റദ്ദാക്കിയിരുന്നു. 13 കാരിയായ പെണ്‍കുട്ടിയുടെ ഗര്‍ഭചിദ്രം നടത്തിയത് സര്‍ക്കാരിനെ അറിയിച്ചില്ല എന്നതിന്റെ പേരിലടക്കമായിരുന്നു അധികൃതരുടെ നടപടി. എന്നാല്‍ മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇത്രയധികം ഭ്രൂണങ്ങള്‍ കണ്ടെത്തിയതെന്നും ഗര്‍ഭചിദ്രത്തിനായി മാത്രമാണ് ക്ലോപ്‌ഫെറിന്‍ ജീവിതം ഉഴിഞ്ഞു വെച്ചിരുന്നതെന്നാണ് മനസ്സിലാവുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കേസ് നടപടികള്‍ക്കിടെ, താന്‍ ഗര്‍ഭചിദ്രം നടത്താറുണ്ടെന്നും ഇത്രയും കാലമായി തനിക്ക് ഇക്കാര്യത്തില്‍ ഒരു കൈപ്പിഴ പോലും സംഭവിച്ചിട്ടില്ലെന്നും ക്ലോപ്‌ഫെറിന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീകളാണ് ഗര്‍ഭം ധരിക്കുന്നത്. അതിനാല്‍ അവരുടെ അഭിപ്രായം മാത്രമേ തനിക്ക് പരിഗണിക്കേണ്ടതുള്ളൂ. ഓരോരുത്തരുടെയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഗുണകരമെന്ന് തോന്നുന്ന തീരുമാനം സ്ത്രീകളെടുത്താല്‍ അതിനെ മാനിക്കാതിരിക്കാനാവില്ല. ഞാനാരെയും തിരുത്താനോ ഉപദേശിക്കാനോ ഇല്ല. ആരെക്കുറിച്ചും തനിക്ക് മുന്‍ധാരണകളുമില്ല. കേസിലെ വാദത്തിനിടെ ക്ലോപ്‌ഫെറിന്‍ കോടതിയില്‍ പറഞ്ഞു. 

Tags:    

Similar News