കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണു; 70കാരന്‍ മരിച്ചു

പാലക്കാട് പട്ടാമ്പിയില്‍ പോക്കുപടി സ്വദേശി മൊയ്തീന്‍(70) ആണ് മരിച്ചത്.

Update: 2020-08-07 03:54 GMT

പാലക്കാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വയോധികന്‍ മരിച്ചു. പാലക്കാട് പട്ടാമ്പിയില്‍ പോക്കുപടി സ്വദേശി മൊയ്തീന്‍(70) ആണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്.


Tags:    

Similar News