മാളയില്‍ പള്ളിയിലെ ഭണ്ഡാരം കുത്തി തുറന്നു മോഷണം നടത്തിയ വരാപ്പുഴ സ്വദേശി അറസ്റ്റില്‍

Update: 2022-01-08 16:48 GMT

മാള: മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളിയില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ വരാപ്പുഴ സ്വദേശി ഓടതെക്കല്‍ വീട്ടില്‍ ബിജു (44)വിനെ മാള എസ്‌ഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 29 ന് പകല്‍ നേര്‍ച്ചപ്പെട്ടി കുത്തിതുറന്ന് രണ്ടുദിവസങ്ങളിലായി മോഷണം നടത്തുകയായിരുന്നു. നേര്‍ച്ചപ്പെട്ടി തുറക്കാന്‍ വന്ന അധികാരികള്‍ നേര്‍ച്ചപ്പെട്ടി തുറന്നു കിടക്കുന്നത് കണ്ട് സിസിടിവി ദൃശ്യം പരിശോധിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. പള്ളിയിലെ ലോക്ക് കുത്തി പൊളിച്ചാണ് 4000 രൂപ കവര്‍ന്നത്. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്നാണ് പോലിസ് പറയുന്നത്.

Tags:    

Similar News