തൃശൂരില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് 3.5 കി.ഗ്രാം സ്വര്‍ണം തട്ടിയെടുത്തെന്ന പരാതി വ്യാജം
സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ച് ഉടമ തന്നെ രംഗത്തെത്തിയതോടെയാണ് സംശയങ്ങള്‍ ബലപ്പെടുന്നത്.
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വര്‍ണം മോഷ്ടിച്ചെന്ന പരാതി വ്യാജമെന്ന് സംശയം ബലപ്പെടുന്നു. സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ച് ഉടമ തന്നെ രംഗത്തെത്തിയതാണ് സംഭവത്തില്‍ ദുരൂഹതയുളവാക്കുന്നത്.
സംശയങ്ങള്‍ ബലപ്പെടുന്നത്. 3.5 കി.ഗ്രാം സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉടമയ്ക്കില്ലെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ, വിവിധയിടങ്ങളില്‍നിന്നു വാങ്ങിയ സ്വര്‍ണം തിരിച്ചുകൊടുത്തിട്ടില്ലെന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. ജ്വല്ലറി തുരന്ന നിലയിലാണെങ്കിലും സ്വര്‍ണം പോയെന്ന വാദം തെറ്റാണെന്ന നിഗമനത്തിലാണ് പോലിസ്.
ഇവിടെ അടുത്തിടെ കച്ചവടം നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ജ്വല്ലറി ഉടമയ്ക്കു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 50 ലക്ഷം രൂപയുടെ ഓവര്‍ഡ്രാഫ്റ്റുണ്ട്. കൂടാതെ മറ്റു സാമ്പത്തിക ബാധ്യതകളും ജ്വല്ലറി ഉടമയ്ക്കുണ്ട്.
ജ്വല്ലറി തരുന്നത് പുറമെ നിന്നുള്ളവരാണോ അതോ അകത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഊന്നിയാവും ഇനി അന്വേഷണം നടക്കുക. ജ്വല്ലറിയ്ക്കുള്ളില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു. മേശപ്പുറത്തു വരെ മുളകുപൊടി വിതറിയിരുന്നു. ജ്വല്ലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. സ്വര്‍ണം പോയിട്ടില്ലെന്ന് വ്യക്തമായതോടെ ഇനിയുള്ള അന്വേഷണം ഭിത്തി തുരന്നത് ആരാണെന്ന് കണ്ടെത്തുകയാണ്.