ആലുവയില്‍ ജ്വല്ലറിയില്‍ മോഷണം: പ്രതികള്‍ പിടിയില്‍

ചാവക്കാട് വെങ്കിടങ്ങ് പുഴങ്ങര കുന്നംപള്ളിയില്‍ മുഹമ്മദ് റാഫി (28), തൃശൂര്‍ മരോട്ടിച്ചാല്‍ വള്ളൂര്‍, തെക്കയില്‍ ഷിജോ (26) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്

Update: 2021-02-16 13:05 GMT

കൊച്ചി: ആലുവ ലിമ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചാവക്കാട് വെങ്കിടങ്ങ് പുഴങ്ങര കുന്നംപള്ളിയില്‍ മുഹമ്മദ് റാഫി (28), തൃശൂര്‍ മരോട്ടിച്ചാല്‍ വള്ളൂര്‍, തെക്കയില്‍ ഷിജോ (26) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 ന് ആണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ജ്വല്ലറിയില്‍ എത്തിയ മുഹമ്മദ് റാഫി ഒരു പവന്റെ സ്വര്‍ണ്ണമാലയും, താലിയും ആവശ്യപ്പെട്ടു.തുടര്‍ന്ന് ആഭരണം നോക്കാനെന്ന രീതിയില്‍ കയ്യിലെടുത്ത ശേഷം ഇവയുമായി ഓടി പുറത്തേക്കിറങ്ങി സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു. ഷിജോയാണ് വാഹനം ഓടിച്ചത്. തുടര്‍ന്ന് എസ്പി യുടെ നേതൃത്വത്തില്‍ പോലിസ് നടത്തിയ ശാസ്ത്രിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

മോഷ്ടിച്ച ആഭരണം പ്രതിയുടെ ഭാര്യയുടെ കൈവശം കൊടുത്ത് വിട്ട് മാള പുത്തന്‍ചിറയിലെ ഒരു സ്ഥാപനത്തില്‍ പണയം വച്ചിരുന്നു. ഇത് പോലിസ് കണ്ടെടുത്തു.മുഹമ്മദ് റാഫി മാല മോഷണം, ചന്ദനക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.27 കിലോ കഞ്ചാവുമായി ഷിജോയെ നേരത്തെ തൃശ്ശൂരില്‍ പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നും പോലിസ് പറഞ്ഞു. ഡി വൈ എസ് പി റ്റി എസ് സിനോജ് ്,എസ്എച്ച് ഒ പി എസ് രാജേഷ്, എസ് ഐ ആര്‍ വിനോദ്, .എം എം ഖദീജ, എ എസ് ഐ മാരായ വി എ ജൂഡ്,പി കെ പ്രതാപന്‍,കെ വി സോജി,സജിത്ത്,എസ് ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News