ബംഗളൂരു: കൊവിഡ് രോഗവ്യാപനം ഏറെ ഗുരുതരമായ ബംഗളൂരുവില്‍ മാത്രം 19,001 കണ്ടെയിന്‍മെന്റ് സോണുകള്‍. കര്‍ണാടകയിലെ കൊവിഡ് പ്രഭവ കേന്ദ്രമായി കരുതുന്നത് ബംഗളൂരുവിനെയാണ്.
എന്നാല്‍ ഇതില്‍ തന്നെ 14,143 എണ്ണമാണ് സജീവ കണ്ടെയിന്‍മെന്റ് സോണുകളെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ നാലാമത്തെ ഏറ്റവും ഗുരുതരമായി രോഗവ്യാപനം നടന്ന മെട്രോപോളിറ്റന്‍ നഗരമാണ് ബംഗളൂരു. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവയാണ് മറ്റ് മൂന്ന് മെട്രോ നഗരങ്ങള്‍.
ചെന്നൈയില്‍ മാത്രം 1.32 ലക്ഷം പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. മുംബൈയില്‍ 1.1 ലക്ഷം, ചെന്നൈയില്‍ 96,438, ബംഗളൂരുവില്‍ 51,091.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മാത്രം നഗരത്തില്‍ 19,314 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഗുരുതരമായി രോഗവ്യാപനം നടന്ന പ്രദേശമായി കണക്കാക്കുന്നതും ബംഗളൂരുവിനെയാണ്.
നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51,091 ആണ്. ഇതില്‍ 36,224 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്.