തല്‍ക്കാലം പുതിയ പാര്‍ട്ടിയില്ല; 3,000 കിലോമീറ്റര്‍ പദയാത്ര പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: പുതിയ പാര്‍ട്ടിക്ക് രൂപംനല്‍കിയേക്കുമെന്ന അഭ്യൂഹത്തിന് താല്‍ക്കാലിക വിരാമമിട്ട് പ്രശാന്ത് കിഷോര്‍ പദയാത്ര പ്രഖ്യാപിച്ചു. എത്രയും കൂടുതല്‍ ആളുകളെ നേരില്‍ കാണാനായി 3000 കിലോമീറ്റര്‍ നീളുന്ന പദയാത്ര നടത്തുമെന്നും പുതിയ ആലോചനകള്‍ക്കും ശ്രമങ്ങള്‍ക്കും രൂപം നല്‍കുന്നതിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ചമ്പാരനിലെ ഗാന്ധി ആശ്രമത്തില്‍ നിന്നാണ് ജാഥ തുടങ്ങുന്നത്.
ബീഹാറില്‍ അടുത്തൊന്നും ഒരു തിരഞ്ഞെടുപ്പ് നടക്കാനില്ലെന്നും അതുകൊണ്ട് പുതിയൊരു പാര്‍ട്ടി അജണ്ടയിലില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം സ്വന്തം പാര്‍ട്ടിയെന്ന തീരുമാനം ഭാവിയിലേക്ക് മാറ്റിവച്ചു.
അടുത്ത മൂന്ന് നാല് വര്‍ഷം ജനങ്ങളെ നേരില്‍ കണ്ട് എല്ലാം താഴെനിന്നുതുടങ്ങുമെന്നും ഭരണമികവിന്റെ കാര്യത്തില്‍ ലാലുവിന്റെയും നിതീഷിന്റെ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയാണെങ്കില്‍ അത് പ്രശാന്ത് കിഷോറിന്റെയല്ല, ജനങ്ങളുടെ പാര്‍ട്ടിയാവുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളില്‍ സുഭരണത്തിനു താല്‍പര്യമുള്ള 17,000 പേരെ കണ്ടെത്തിയെന്നും ബീഹാറില്‍ പുതിയ ചിന്തവേണമെന്നാണ് മിക്കവരും കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.