പേടിപ്പിക്കുന്നു ഈ കണക്കുകള്‍ കൊവിഡ്: ഒരു കോടിയായത് ആറു മാസം കൊണ്ട്; 2 കോടി ആറാഴ്ച കൊണ്ടും
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും പകര്‍ച്ച വ്യാധി ബാധിക്കുന്നവരുടെ എണ്ണത്തെക്കാള്‍ എത്രയോ ഇരട്ടിയാണ് ഇതു വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം.
പക്ഷേ പകര്‍ച്ചവ്യാധി ഗണ്യമായി വര്‍ദ്ധിച്ചു . രോഗികളുടെ എണ്ണം ഒരു കോടിയിലെത്താന്‍ ആറുമാസമെടുത്തു. എന്നാല്‍ രണ്ടുകോടിയായത് വെറും 43 ദിവസങ്ങള്‍ കൊണ്ടും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും പകര്‍ച്ച വ്യാധി ബാധിക്കുന്നവരുടെ എണ്ണത്തെക്കാള്‍ എത്രയോ ഇരട്ടിയാണ് ഇതു വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം. ഓരോ വര്‍ഷവും 290,000 മുതല്‍ 650,000 വരെ പേരാണ് എലിപ്പനി മൂലം കൊല്ലപ്പെടുന്നത്. അതേ സമയം രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് ഓരോ ദിവസവും കൊവിഡ് ബാധിക്കുന്നത്. ജൂലൈ ആറിന് 172188 പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചതായി തിരിച്ചറിഞ്ഞതെങ്കില്‍ ഒരു മാസം പിന്നിട്ട് ആഗസ്റ്റ് ആറായപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം 283950 ആയി ഉയര്‍ന്നു. ഈ വര്‍ധനവിന്റെ തോത് ഉയര്‍ന്നു കൊണ്ടേയിരിക്കും എന്നു തന്നെയാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് അത്രയെളുപ്പം നിയന്ത്രിക്കുക അസാധ്യമാണെങ്കിലും മരണനിരക്ക് കഴിയാവുന്ന അത്ര കുറക്കുക എന്ന സമീപനമാണ് ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്നത്.
കൊറോണ വൈറസിനെ ലോകത്ത് നിന്നും അത്രയെളുപ്പം തുടച്ചുമാറ്റാനാവില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത പദ്ധതിയുടെ തലവന്‍ ഡോ. മൈക്ക് റയാന്‍ പറയുന്നത്. സമീപഭാവിയില്‍ രാജ്യങ്ങളും വ്യക്തികളും ഈ പകര്‍ച്ചവ്യാധി അവസാനിക്കുമെന്ന് പ്രതീക്ഷിക്കരുത് - കൊറോണ വൈറസ് ഇവിടെ താമസിക്കാന്‍ സാധ്യതയുണ്ട്, ഒപ്പം അതിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാന്‍ പരിശീലിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നു.