ചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്‌നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ രാജിയെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ്
മുംബൈ: ഇത് ഇന്ത്യന്‍ ജനത ഗൗരവമായി ആലോചിക്കേണ്ട സമയമാണെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുവരേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് രന്‍ദീപ് സിങ് സര്‍ജെവാല. ട്വിറ്ററിലായിരുന്നു മഹാവികാസ് അഘാഡി നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും ഇന്ത്യക്കാരോട് ആലോചിക്കാനും അഭ്യര്‍ത്ഥിച്ച് സര്‍ജെവാലയുടെ പ്രതികരണം.
'സത്യത്തിനും നീതിക്കും ഐക്യത്തിനും പുരോഗതിക്കും ഭരണഘടനയ്ക്കും വേണ്ടി തത്ത്വാധിഷ്ഠിതമായി പോരാടുക'-അദ്ദേഹം ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഒരാഴ്ചയായി നീണ്ടുനിന്ന രാഷ്ട്രീയപ്രതിസന്ധിക്ക് വിരാമമിട്ട് ഇന്നലെ രാത്രിയായിരുന്നു ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചത്.
ശിവസേന വിമതനേതാവ് ഏക്‌നാഎഥ് ഷിന്‍ഡെയെ മുന്നില്‍നിര്‍ത്തി ബിജെപി നടത്തിയ രാഷ്ട്രീയനീക്കത്തിലാണ് ഉദ്ദവ് വീണത്. സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേരാനായിരുന്നു വിമതരുടെ ഉപദേശം. ഉദ്ദവ് വഴങ്ങിയില്ല. അതേസമയം ഈ ആവശ്യം അംഗീകരിക്കുന്നവര്‍ ഇന്നും ഉദ്ദവിനൊപ്പമുണ്ടെന്നും സൂചനയുണ്ട്.