തിരുവല്ല കൊലപാതകം; അനുശോചന സന്ദേശത്തില്‍ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയുടെയും പേരെടുത്തു പറയാതെ മുഖ്യമന്ത്രി

Update: 2021-12-03 10:12 GMT

തരുവനന്തപുരം: പത്തനംതിട്ടയിലെ തിരുവല്ലയില്‍ സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടികളുടെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് പറഞ്ഞ് ചെയ്ത പോസ്റ്റില്‍ നിന്നാണ് പാര്‍ട്ടികളുടെ പേരുകള്‍ ഒഴിവാക്കിയിരിക്കുന്നത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് പത്തനംതിട്ട എസ്പിയും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

''പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പോലിസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേര്‍പാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു''- മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

അറസ്റ്റിലായവരുടെ പാര്‍ട്ടി ബന്ധം സ്ഥിരീകരിക്കാത്തതാണ് പേരുള്‍പ്പെടുത്താത്തതിനു കാരണമായി മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പലരും അഭിപ്രായപ്പെടുന്നത്. 

Tags:    

Similar News